വിട

ഈ പുതുമഴയിൽ ചേറിന്റെമണമുളവളെ 

മാറോടു ചേർത്തു മയങ്ങണം എനിക്കിന്ന് …

നിന്‍റെ അധരത്തിലേ  രുധിരം എന്നിൽ പടരണം …
കാർകൂത്തലിൽ എന്‍റെ മുഖം മറയ്ക്കണം..

വന്യമായ നിൻ ദേഹം എന്നിൽ ലയിക്കണം ..
ഈ രാവ് എന്റെതാണ്.

ഞാനെന്ന പുരുഷനും
നീയെന്ന സ്ത്രീയും

അർത്ഥനാരീശ്വരരായ ദിനം

യാമങ്ങൾ അനന്തമായിരിക്കുന്നു 
ചേറിന്റെ ഗന്ധം എന്നെ ഭ്രമിക്കുന്നു 
നാളേക്കുള്ള സൂര്യോദയം നമുക്കുള്ളതല്ല 

പകരുവിന് നിൻ കയ്യാൽ 

അമൃതെന്നു കരുതാം നമുക്കിത് 

നിത്യ നിദ്രയിലേക്കുള്ള ഉപായം…
അറിയണം മാലോകർ 
തെറ്റ് ആരുടെതെന്ന് 

പേരിലെ വാലോ   

വാലായ മതമോ…   

വിടത്തരിക …

മനുജനും മതവും ഭ്രമിക്കാത്ത

സദാചാരം അർത്ഥശൂന്യമായ 

സ്വതന്ത്ര ലോകത്തേക്ക്…

വിട വിട വിട…!!!

പ്രകൃതി

പെയ്തിറങ്ങിയിട്ടും എന്തോ പറയാനവൾ ബാക്കി വെച്ചു…

ഇന്നവൾ പ്രേണയാർദ്രയായിരുന്നില്ല 

അവളുടെ പാദസ്വരത്തിന്റെ കിലുക്കം   കാഹളമായി തോന്നി …

അവളുടെ സ്പർശനം  വേദനാജനകമായിരുന്നു…  
എനിക്കെവിടെയോ പിഴച്ചുവോ എന്നൊരു തോന്നൽ 

അവൾക്കിന്നു  കാലമില്ല, കാലഭേദങ്ങളില്ല 
അവളുടെ സങ്കടം അവൾ പെയ്തിറക്കുന്നു.. 

കാലം തെറ്റി…വെറി പൂണ്ടു…

എന്‍റെ പ്രണയം വാക്കുകളിൽ ഒതുങ്ങി, 
ഇഷ്ടങ്ങൾക്കു വേണ്ടി അവളെ മനഃപൂർവം മറന്നു…. 
തെറ്റ് എന്റേതാണ് എന്റേത് മാത്രം..!!!

Blog at WordPress.com.

Up ↑